Monday, August 17, 2009

മാവേലി നാടു വാണീടും കാലം

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികൾ ഒന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്‌
പത്തയമെല്ലാം നിറവതുണ്ടു.
എല്ലാ കൃഷികളൊമൊന്നു പോലെ
നെല്ലിനു നൂറു വിളവതുണ്ട്‌
ദുഷ്ട്ടരെ കൺകൊണ്ട്‌ കാണ്മാനില്ല.
നല്ലവരല്ലതെയില്ല പാരിൽ
ഭൂലോകമൊക്കെയുമൊന്നു പോലെ
ആലയമൊക്കെയുമൊന്നു പോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങൽ അണിഞ്ഞു കൊണ്ടു
നാരിമാർ ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലരുമൊന്നു പോലെ

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. ഇന്നു ഈ ചൊല്ലു നമ്മിൽ നിന്നു അകന്നകന്നു പോകുകയാണു. നമ്മിൽ നിന്നകന്നുപോകുന്ന നാടൻ പാട്ടുകളെക്കുറിചും നാടൻ കലകളെക്കുറിച്ചും നാടൻ കളികളെക്കുറിചുമാണു ആണു ഈ ബ്ലോഗിൽ എഴുതുന്നതു. അതുകൊണ്ടാണു ചിങ്ങം ഒന്നിനു തന്നെ ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതി തുടങ്ങുന്നതു.